ലോകത്തിലെ ഏറ്റവും വലിയ ലിത്തിയം ബാറ്ററി ദക്ഷിണ ഓസ്ട്രേലിയയിൽ നിമ്മിക്കാൻ തെസ്ലയ്ക്ക് അനുമതി
അഡലെയ്ഡ്: ലോകത്തിലെ ഏറ്റവും വലിയ ലിത്തിയം ബാറ്ററി ദക്ഷിണ ഓസ്ട്രേലിയയിൽ നിമ്മിക്കാൻ തെസ്ലയ്ക്ക് അനുമതി. ഊര്‍ജോത്പാദന രംഗത്തെ വമ്പന്മാരായ നിയോണുമായി സഹകരിച്ചാണു ബാറ്ററി നിർമ്മിക്കുക. ഊര്‍ജ പ്രതിസന്ധിയില്‍ പിറകിലായ ദക്ഷിണ ആസ്ത്രേലിയക്ക് കൈത്താങ് എന്നോണമാണ് ബാറ്ററി നിര്‍മാണത്തിന് ഇരു കമ്പനികളും കൈകോര്‍ക്കുന്നത്.
പദ്ധതിക്ക് പണം ഈടാക്കില്ലെന്നും തെസ്ല സിഇഒ ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 100 മെഗാവാട്ട് ശേഷിയുള്ള ബാറ്ററിയാണ് തെസ്ല നിര്‍മിക്കുക. ലോകത്ത് നിലവിലുള്ളതില്‍ 30 മെഗാവാട്ട് ശേഷിയുള്ള ബാറ്ററിയാണ് ഏറ്റവും വലുത്. കാര്‍ നിര്‍മാണ രംഗത്ത് വിജയകരമായി മുന്നേറുന്ന അമേരിക്കന്‍ കമ്പനിയായ തെസ്ല ബാറ്ററി നിര്‍മാണത്തിലേക്ക് കൂടി ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.