വര്ഷത്തത്തില് ഒരു വീട്ടില്‍ ശരാശരി 472 പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിക്കുന്നുണ്ടെന്നാണു കണക്കുകള്‍. ഇതില്‍ 240 ല്‍ താഴെ മാത്രമേ റീസൈക്കിൾ ചെയ്യപ്പെടുന്നുള്ളു.
ലണ്ടൻ: ശരാശരി മൂന്നര കോടി പ്ലാസ്റ്റിക് കുപ്പികളാണ് ബ്രിട്ടണിലുള്ളവര്‍ ദിവസവും പുറന്തള്ളുന്നതെന്ന് റിപ്പോർട്ട്. റീസൈക്കിള്‍ നൗ എന്ന പരിസ്ഥിതി സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വര്ഷത്തത്തില് ഒരു വീട്ടില്‍ ശരാശരി 472 പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിക്കുന്നുണ്ടെന്നാണു കണക്കുകള്‍ പറയുന്നത്. ഇതില്‍ 240 ല്‍ താഴെ മാത്രമേ പുനരുപയോഗ കേന്ദ്രങ്ങളിലേക്കെത്തുന്നുള്ളൂവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം 2011 ലെ കണക്കുകൾ പ്രകാരം കുപ്പികളുടെ ശരാശരി ഉപയോഗം 290 ആയിരുന്നു. അതിനാൽ തന്നെ ഈ നിലയിൽ തുടരുകയാണെങ്കിൽ 2020 ആകുമ്പോഴേക്കും ബ്രിട്ടണിൽ പുറന്തള്ളുന്ന കുപ്പികളുടെ എണ്ണം 2900 കോടി കവിയുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.