ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മുസ്ലീം പേരുണ്ടായാൽ മതി ഒരാൾ ഭീകരവാദിയായി മുദ്രകുത്തപ്പെടാനെന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഷാർജ: മുസ്ലിം ആയിരിക്കുക എന്നത് ശാപമായ കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നതെന്ന് പ്രശസ്ത കവി കെ. സച്ചിദാനന്ദൻ. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മുസ്ലീം പേരുണ്ടായാൽ മതി ഒരാൾ ഭീകരവാദിയായി മുദ്രകുത്തപ്പെടാനെന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യ എക്കാലത്തെയും ഇരുണ്ട കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇപ്പോഴത്തെ ഭരണം കടന്നുവരുന്നതിന് മുന്‍പും മുസ്ലീങ്ങളുടെ അവസ്ഥ ഇങ്ങനെയൊക്കെയായിരുന്നെന്നും പറഞ്ഞു. അന്നാണ് മുസ്‍ലിം ഇന്ത്യക്ക് എത്ര പ്രസക്തമാണ് എന്ന് വ്യക്തമാക്കുന്ന മുസ്‍ലിം എന്ന കവിതയെഴുതിയത്. അതിന് ഇക്കാലത്ത് കൂടുതല്‍ പ്രസക്തിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.