Currency

ആരോഗ്യ ഇന്‍ഷൂറന്‍സ്: സമയപരിധി ഇനി മൂന്നു ദിവസം കൂടി

സ്വന്തം ലേഖകന്‍Tuesday, March 28, 2017 3:29 pm

ആരോഗ്യ ഇന്‍ഷൂറന്‍സില്ലെങ്കില്‍ സ്‌പോര്‍ണസര്‍മാര്‍ ഏപ്രില്‍ ഒന്ന് മുതല്‍ തന്റെ കീഴിലെ ഓരോ വ്യക്തിക്കും മാസം 500 ദിര്‍ഹം വീതം പിഴയടക്കണം. സ്വന്തം കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്ത പ്രവാസികളും പിഴ നല്‍കേണ്ടി വരും.

ദുബായ്: എമിറേറ്റിലെ താമസക്കാര്‍ക്ക് അനുവദിച്ചിരുന്ന നിര്‍ബന്ധ ആരോഗ്യ ഇന്‍ഷൂറന്‍സ് സമയപരിധി അവസാനിക്കുന്നു. ഈമാസം 31 വരെയാണ് ഇതിനുള്ള സമയപരിധി അനുവദിച്ചിട്ടുള്ളത്. അതിന് ശേഷം ഇന്‍ഷുറന്‍സ് എടുത്തിട്ടില്ലാത്തവര്‍ പിഴ അടയ്‌ക്കേണ്ടി വരും.

ആരോഗ്യ ഇന്‍ഷൂറന്‍സില്ലെങ്കില്‍ സ്‌പോര്‍ണസര്‍മാര്‍ ഏപ്രില്‍ ഒന്ന് മുതല്‍ തന്റെ കീഴിലെ ഓരോ വ്യക്തിക്കും മാസം 500 ദിര്‍ഹം വീതം പിഴയടക്കണം. സ്വന്തം കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്ത പ്രവാസികളും പിഴ നല്‍കേണ്ടി വരും. ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാത്ത കമ്പനികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല.

ജൂണ്‍ 30 വരെയാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് സ്വന്തമാക്കാന്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ കാലപരിധി പല ഘട്ടങ്ങളായി ഉയര്‍ത്തി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു. 99 ശതമാനം ദുബായ് നിവാസികളും ഇതിനകം ആരോഗ്യ ഇന്‍ഷൂന്‍സ് എടുത്തതായാണ് കണക്ക്. ഈ വര്‍ഷം ഡിസംബറോടെ സന്ദര്‍ശക വിസയില്‍ ദുബായിലെത്തുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x