Currency

ഓസ്ട്രേലിയ തൊഴിൽ പരിചയമുള്ള വിദേശ നേഴ്സുമാരെ തേടുന്നു

സ്വന്തം ലേഖകൻFriday, January 20, 2017 7:51 pm

ഓസ്‌ട്രേലിയയിലെ ടാസ്മേനിയയിൽ നേഴ്സുമാരുടെ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വിദേശത്തുനിന്നും തൊഴിൽ പരിചയമുള്ള നേഴ്സുമാരെ തേടുന്നതായി ഓസ്ട്രേലിയൻ നഴ്സിംഗ് ആൻറ് മിഡ്‌വൈഫറി ഫെഡറേഷൻ അറിയിച്ചു.

സിഡ്നി: ഓസ്‌ട്രേലിയയിലെ ടാസ്മേനിയയിൽ നേഴ്സുമാരുടെ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വിദേശത്തുനിന്നും തൊഴിൽ പരിചയമുള്ള നേഴ്സുമാരെ തേടുന്നതായി ഓസ്ട്രേലിയൻ നഴ്സിംഗ് ആൻറ് മിഡ്‌വൈഫറി ഫെഡറേഷൻ അറിയിച്ചു. 

ബിരുദധാരികളായ നിരവധി നഴ്സുമാർ ടാസ്മേനിയയിൽ ഉണ്ടെങ്കിലും, പരിചയ സമ്പന്നരായ മുതിർന്ന നഴ്സുമാരുടെഅപര്യാപ്തത മുൻ നിർത്തിയാണ് വിദേശത്ത് നിന്നും തൊഴിൽ പരിചയമുള്ള നേഴ്സുമാരെ തേടൂന്നതെന്ന് Nurseline സ്റ്റേറ്റ് മാനേജർ ക്യാതി ബെസ്വിക്ക് പറഞ്ഞു.

സീനിയർ നഴ്സുമാരുടെ നിയമനത്തിനായി വരും മാസങ്ങളിൽ ന്യൂസിലൻറ് പോലുള്ള രാജ്യങ്ങളിൽ സന്ദർശനം നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു. തൊഴിൽ പരിചയമുള്ള നേഴ്സുമാർ ഇല്ലാത്തത് മൂലം ഇന്റെൻസീവ് കെയർ, മാനസികാരോഗ്യ മേഖല, മിഡ്‌വൈഫറി എന്നീ മേഖലകളിൽ ഇപ്പോഴുള്ള നഴ്സുമാർ ഇരട്ടി ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x