Currency

യു.എ.ഇയില്‍ ശക്തമായ മഴ തുടരുന്നു; സ്‌കൂളുകള്‍ക്ക് അവധി

സ്വന്തം ലേഖകന്‍Thursday, November 21, 2019 12:03 pm

ഷാര്‍ജ: യു.എ.ഇയില്‍ ശക്തമായ മഴ തുടരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കി. ഓഫിസുകള്‍ നേരത്തേ പ്രവര്‍ത്തനം അവസാനിപ്പിച്ചു. മിക്ക എമിറേറ്റുകളിലും സാമാന്യം ശക്തമായ മഴ ലഭിച്ചു. ഇന്ന് രാത്രി വരെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട്, യെല്ലോ അലര്‍ട്ടാക്കി മാറ്റിയിട്ടുണ്ട്.

ഇടിമുഴക്കത്തിന്റെ അകമ്പടിയോടെയുള്ള കനത്ത മഴ രാവിലെ ഉമ്മുല്‍ഖുവൈനിലും, ഫുജൈറയിലുമായിരുന്നു പെയ്തത്. ഉച്ചയോടെ അബൂദബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലും മഴ കനത്തു. റോഡിലും മറ്റും വെള്ളകെട്ട് പ്രത്യക്ഷപ്പെട്ടു. മഴ ലഭിക്കാനായി നടത്തിയ ക്ലൗഡ് സീഡിങിന്റെ ഫലമാണ് ശക്തമായ മഴയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

റാസ് ഗനാദയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. 54.4 സെന്റിമീറ്റര്‍. രാത്രി കാറ്റും മഴയും ഇടിമിന്നലും ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഈ മാസം 24 വരെ കാലാവസ്ഥാ വ്യതിയാനും തുടരുമെന്നാണ് മുന്നറിയിപ്പ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x