Currency

ഷാര്‍ജയില്‍ ദിശാസൂചിക ബോര്‍ഡുകള്‍ മാറ്റി സ്ഥാപിക്കുന്നു

സ്വന്തം ലേഖകൻSunday, November 20, 2016 4:01 pm

യാത്രക്കാര്‍ക്ക് വഴി മനസിലാക്കാനായി ഷാർജയിലെ റോഡരികിൽ സ്ഥാപിച്ച ബോർഡുകൾ മാറ്റി പുതിയ ബോർഡുകൾ സ്ഥാപിക്കുന്നു. 25 ലക്ഷം ദിര്‍ഹം ചിലവിട്ടാണ് ഷാര്‍ജ ഗതാഗത വകുപ്പ് ഈ പ്രവർത്തി നടത്തുന്നത്.

ഷാർജ: യാത്രക്കാര്‍ക്ക് വഴി മനസിലാക്കാനായി ഷാർജയിലെ റോഡരികിൽ സ്ഥാപിച്ച ബോർഡുകൾ മാറ്റി പുതിയ ബോർഡുകൾ സ്ഥാപിക്കുന്നു. 25 ലക്ഷം ദിര്‍ഹം ചിലവിട്ടാണ് ഷാര്‍ജ ഗതാഗത വകുപ്പ് ഈ പ്രവർത്തി നടത്തുന്നത്. പഴക്കം ചെന്ന ബോർഡുകൾ മാറ്റുന്നതിനൊപ്പം നിലവില്‍ ബോര്‍ഡുകളില്ലാത്ത ഭാഗങ്ങളില്‍ പുതിയവ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്.

വ്യത്യസ്ത കാലാവസ്ഥയില്‍ യാത്രക്കാര്‍ക്ക് വഴി വ്യക്തമായി കാണാന്‍ ഉതകുന്ന തരത്തിലാണ് പുതിയ ബോർഡുകളുടെ നിർമ്മാണം. റോഡിന്‍െറ മധ്യത്തിലും വശങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് അകലെ നിന്ന് തന്നെ വായിച്ചെടുക്കാൻ സാധിക്കും വിധം വലിയ അക്ഷരങ്ങളിലാണ് എഴുത്ത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x