ആഴ്ചയിലെ വരുമാനത്തിന്റെ 150 ശതമാനം ആയാണ് പിഴതുക വർധിപ്പിക്കുന്നത്
ലണ്ടന്‍: ബ്രിട്ടനിൽ അമിതവേഗതയ്ക്ക് ഈടാക്കുന്ന പിഴ വർധിപ്പിക്കാൻ തീരുമാനം. ആഴ്ചയിലെ വരുമാനത്തിന്റെ 150 ശതമാനം ആയി ഉയർത്തുന്ന പുതിയ നിരക്ക് ഏപ്രില്‍ 24 മുതല്‍ നിലവിൽ വരും.
പരമാവധി ആയിരം പൗണ്ടും ആഴ്ചയിലെ വരുമാനത്തിന്റെ 100 ശതമാനവുമാണ് നിലവിലുള്ള പിഴ. നിലവിലെ പിഴ അമിതവേഗത്തിൽ വാഹനമോടിക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ ഇടയാക്കിയിട്ടില്ലെന്ന് കണ്ടാണ് പിഴതുക വർധിപ്പിച്ചിരിക്കുന്നത്.
അമിതവേഗത മൂലം 2015 ല്‍ ഇംഗ്ലണ്ട്, വെയ്ല്‍സ്, എന്നിവിടങ്ങളില്‍ മാത്രം 1.66 ലക്ഷം പേരാണ് പിടിയിലായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.