Currency

എച്ച്ഐവിയ്‌ക്കെതിരെ പുതിയ തെറാപ്പിയുമായി ബ്രിട്ടീഷ് ഗവേഷകർ

സ്വന്തം ലേഖകൻMonday, October 3, 2016 8:27 am

ബ്രിട്ടീഷുകാരനായ ഒരു എച്ച് ഐ വി ബാധിതനുമേൽ ഇവർ നടത്തിവരികയായിരുന്ന പരീക്ഷണം ഏറെക്കുറേ വിജയമായിക്കൊണ്ടിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്.

ലണ്ടൻ: എച്ച്ഐവി-എയിഡ്സിനെതിരെ ബ്രിട്ടീഷ് ഗവേഷകർ പുതിയ തെറാപ്പിയ്ക്ക് രൂപം നൽകി വരുന്നതായി റിപ്പോർട്ട്. ബ്രിട്ടീഷുകാരനായ ഒരു എച്ച് ഐ വി ബാധിതനുമേൽ ഇവർ നടത്തിവരികയായിരുന്ന പരീക്ഷണം ഏറെക്കുറേ വിജയമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

44 കാരനായ ഇയാളുടെ രക്തത്തിലുണ്ടായിരുന്നു എച്ച്ഐവി അനുബാധ ഇപ്പോൾ പ്രകടമല്ലെന്നും ഗവേഷകർ അറിയിക്കുന്നു. അങ്ങനെയെങ്കിൽ എച്ച്ഐവി ബാധിതനായി രോഗമുക്തി നേടി ലോകത്തിലെ ആദ്യ ആളാകും ഇയാൾ. ഇത്തരത്തിൽ അമ്പതോളം എച്ച്ഐവി ബാധിതരിലാണ്  യുകെയിലെ അഞ്ച് യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഗവേഷകർ പരീക്ഷണം നടത്തുന്നത്.

ഓക്‌സഫഡ്, കേംബ്രിഡ്ജ്, ഇംപീരിയല്‍ കോളേജ് ലണ്ടന്‍, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍, കിങ്ങ്‌സ് കോളേജ് ലണ്ടന്‍ എന്നീ സര്‍വകലാശാലകളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് പുതിയ തെറാപ്പിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. 10 ലക്ഷത്തിലധികം എച്ച്ഐവി ബാധിതർ യുകെയിൽ ഉള്ളപ്പോൾ രാജ്യാന്തര തലത്തില്‍ 370 ലക്ഷം പേരാണുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x