Currency

യുകെയിൽ ഓരോ മണിക്കൂറിലും പിടിയിലാകുന്നത് മൂന്ന് അനധികൃത കുടിയേറ്റക്കാർ

സ്വന്തം ലേഖകൻMonday, October 24, 2016 1:13 pm

ഹോം ഓഫീസിൽ നിന്നും വിവരവകാശനിയമപ്രകാരം ലഭിച്ച 2010 മുതലുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2010 മുതൽ 15 വരെയുള്ള കാലയളവിൽ ദിവസവും എഴുപതിനായിരം അനധികൃത കുടിയേറ്റക്കാരെ ബോർഡർ ഫോഴ്സ് അതിർത്തിയിൽ തടയുകയും ചെയ്തിട്ടുണ്ട്.

ലണ്ടൻ: യുകെയിൽ ഓരോ മണിക്കൂറിലും ശരാശരി മൂന്ന് അനധികൃത കുടിയേറ്റക്കാർ പിടിയിലാകുന്നുണ്ടെന്ന് ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഹോം ഓഫീസിൽ നിന്നും വിവരവകാശനിയമപ്രകാരം ലഭിച്ച 2010 മുതലുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2010 മുതൽ 15 വരെയുള്ള കാലയളവിൽ ദിവസവും എഴുപതിനായിരം അനധികൃത കുടിയേറ്റക്കാരെ ബോർഡർ ഫോഴ്സ് അതിർത്തിയിൽ തടയുകയും ചെയ്തിട്ടുണ്ട്.

കലായിസ് ജംഗിള്‍ ക്യാമ്പില്‍ നിന്നാണ്ഏറ്റവും കൂടുതൽ അനധികൃത കുടിയേറ്റക്കാർ യുകെയിലേക്ക് എത്തുന്നത്. ഓരോ മണിക്കൂറിലും രണ്ട് അനധികൃത കുടിയേറ്റക്കാർ രാജ്യത്തെത്തുന്നുണ്ടെന്നാണ് വിവരം. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിൽ ബ്രിട്ടനിലേക്ക് കടക്കാൻ ശ്രമിച്ചത് ദിവസവും ശരാശരി 110 അനധികൃത കുടിയേറ്റക്കാരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x