Currency

സൗദിയില്‍ കെട്ടിട, വീട്ടു വാടക കുറയുന്നു

സ്വന്തം ലേഖകന്‍Monday, November 13, 2017 12:40 pm

മുവ്വായിരം മുതല്‍ ഏഴായിരും റിയാല്‍ വരെയാണ് വീട്ടുവാടക ഇനത്തില്‍ കുറഞ്ഞത്. ആശ്രിത ലെവി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നുള്ള വിദേശികളുടെ കൊഴിഞ്ഞു പോക്കും സൗദി ഭവന മന്ത്രാലയത്തിന്റെ ലോണ്‍ പദ്ധതിയും വാടക കുറയാന്‍ കാരണമായിട്ടുണ്ട്.

റിയാദ്: സൗദിയില്‍ കെട്ടിട, വീട്ടു വാടക കുത്തനെ കുറയുന്നു. മുവ്വായിരം മുതല്‍ ഏഴായിരും റിയാല്‍ വരെയാണ് വീട്ടുവാടക ഇനത്തില്‍ കുറഞ്ഞത്. ആശ്രിത ലെവി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നുള്ള വിദേശികളുടെ കൊഴിഞ്ഞു പോക്കും സൗദി ഭവന മന്ത്രാലയത്തിന്റെ ലോണ്‍ പദ്ധതിയും വാടക കുറയാന്‍ കാരണമായിട്ടുണ്ട്.

സൗദിയില്‍ ആശ്രിത ലെവി ഏര്‍പ്പെടുത്തിയതോടെ മക്കളും വലിയ കുടുംബവുമുള്ളവര്‍ ആദ്യം നാടു പിടിച്ചെങ്കില്‍ ഇപ്പോള്‍ ചെറു കുടുംബങ്ങളും മടങ്ങുകയാണ്. തൊഴില്‍ പ്രതിസന്ധിയും, സ്വദേശിവത്കരണവും തിരിച്ചു പോക്ക് വേഗത്തിലാക്കി. ഇതോടെ പല കെട്ടിടങ്ങളും ഒഴിഞ്ഞു. അതേസമയം പ്രധാന നഗരങ്ങളിലെ വിദേശികള്‍ തിങ്ങിപാര്‍ക്കുന്ന മേഖലയില്‍ വാര്‍ഷിക വാടക പതിനായിരത്തിനു താഴെ വരെയെത്തി. 3000 റിയാല്‍ മുതല്‍ ഏഴായിരം റിയാല്‍ വരെ വാടകയാണ് ഈ വര്‍ഷം കുറഞ്ഞത്.

വാടക ഇനിയും കുറഞ്ഞേക്കുമെന്നാണ് സൂചന. ലെവിയുണ്ടെങ്കിലും മികച്ച ശമ്പളമുളളവര്‍ക്ക് വാടക കുറയുന്നത് കുടുംബത്തെ രാജ്യത്ത് നിലനിര്‍ത്താന്‍ സഹായിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x