Currency

ഇഡ്ഡലിയ്ക്ക് 1 രൂപ കൂടുതൽ വാങ്ങി; 1101 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Monday, September 26, 2016 8:17 pm

ഇഡ്ഡലിയ്ക്ക് ഒരു രൂപം കൂടുതലായി വങ്ങിയതിന് റെസ്റ്റോറന്റ് ഉടമ ഉപഭോക്താവിനു 1101 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കൺസ്യൂമർ ഫോറം വിധിച്ചു.

ബാംഗളൂർ: ഇഡ്ഡലിയ്ക്ക് ഒരു രൂപ കൂടുതലായി വങ്ങിയതിന് റെസ്റ്റോറന്റ് ഉടമ ഉപഭോക്താവിനു 1101 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കൺസ്യൂമർ ഫോറം വിധിച്ചു. അധികമായി ഈടാക്കിയ ഒരു രൂപയും നൂറ് രൂപ നഷ്ടപരിഹാരവും ആയിരം രൂപ കോടതിച്ചിലവും നൽകാനാണു വിധി.

റെസ്റ്റോറന്റിലെ മെനുകാര്‍ഡില്‍ 24 രൂപയായിരുന്ന ഇഡ്ഡലിയ്ക്ക് തന്റെ കയ്യിൽ നിന്നും 25 രൂപ ഈടാക്കിയെന്ന് കാണിച്ച് ബംഗളൂരുവിലെ അഡ്വക്കേറ്റായ പി നരസിംഹമൂര്‍ത്തിയാണ് നഗരത്തിലെ വസുദേവ അഡിഗാസ് ഫാസ്റ്റ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന റെസ്റ്റോറന്റിനെതിരെ കോടതിയെ സമീപിച്ചത്.

ആളുകള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന സന്നദ്ധ സംഘടനക്ക് സംഭാവന നല്‍കാനാണ് അധികമായി ഒരു രൂപ ഈടാക്കിയതെന്ന് റെസ്റ്റോറന്റ് ഉടമ വാദിച്ചെങ്കിലും കോടതി ആ വാദം തള്ളുകയായിരുന്നു. ജില്ല കണ്‍സ്യൂമര്‍ ഫോറമാണു ഈ വിധി പുറപ്പെടുവിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x