Currency

യുകെയിൽ കുറ്റകൃത്യങ്ങളിൽ റെക്കോർഡ് വർധന

സ്വന്തം ലേഖകൻSunday, January 28, 2018 7:46 pm

ലണ്ടൺ: 1990-കള്‍ക്ക് ശേഷം യുകെയിൽ കുറ്റകൃത്യങ്ങളിൽ റെക്കോര്‍ഡ് വർധന രേഖപ്പെടുത്തിയതായി റിപ്പോർട്ട്. പോലീസ് രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ 14 ശതമാനം വര്‍ദ്ധിച്ച് കഴിഞ്ഞവര്‍ഷം 5.3 മില്ല്യണായി എന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

കത്തി ഉപയോഗിച്ചുള്ള 37,443 കേസുകളും, തോക്ക് ഉള്‍പ്പെട്ട 6694 കേസുകളുമാണ് കഴിഞ്ഞ വർഷം പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കത്തി അക്രമണങ്ങളില്‍ 21 ശതമാനം വർധന രേഖപ്പെടുത്തിയപ്പോൾ കൊലപാതകം, മര്‍ദ്ദനം, അപമാനിക്കല്‍, ശല്യം ചെയ്യല്‍ തുടങ്ങിയ കേസുകൾ 20 ശതമാനം വർധിച്ചു.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x