Currency

ദുബായിലും അബൂദബിയിലും കനത്ത ഗതാഗതക്കുരുക്ക്

സ്വന്തം ലേഖകന്‍Wednesday, March 15, 2017 2:39 pm

റാസ് ആല്‍ ഖോര്‍ റോഡില്‍ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഇത് ദീര്‍ഘനേരം ഗതാഗത തടസത്തിന് ഇടയാക്കി. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഷാര്‍ജ നാഷനല്‍ പെയിന്റ്‌സ് റൗണ്ടെബൗട്ടില്‍ നിന്ന് മിര്‍ദിഫ് സിറ്റി സെന്റര്‍ വരെ വാഹനങ്ങളുടെ കനത്ത ഗതാഗതക്കുരുക്ക് അുനഭവപ്പെട്ടു.

ദുബായ്: ദുബായിലും അബൂദബിയിലും കനത്ത ഗതാഗതക്കുരുക്ക്. നിരവധി അപകടങ്ങളെ തുടര്‍ന്നാണ് രാവിലെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. വാഹന യാത്രക്കാര്‍ക്ക് വളരെയധികം പ്രയാസമറിയിച്ചത്.

റാസ് ആല്‍ ഖോര്‍ റോഡില്‍ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഇത് ദീര്‍ഘനേരം ഗതാഗത തടസത്തിന് ഇടയാക്കി. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഷാര്‍ജ നാഷനല്‍ പെയിന്റ്‌സ് റൗണ്ടെബൗട്ടില്‍ നിന്ന് മിര്‍ദിഫ് സിറ്റി സെന്റര്‍ വരെ വാഹനങ്ങളുടെ കനത്ത ഗതാഗതക്കുരുക്ക് അുനഭവപ്പെട്ടു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദുബായ് ഷാര്‍ജ ടോള്‍ റോഡിലും വാഹനങ്ങള്‍ക്ക് ദീര്‍ഘനേരമെടുത്താണ് യാത്ര തുടരാന്‍ കഴിഞ്ഞത്. അപകടം ഉണ്ടയതിനെ തുടര്‍ന്ന് ദുബൈഅല്‍ഐന്‍ റോഡില്‍ ലിവാന്‍ മുതല്‍ നാദ് അല്‍ശേബ വരെയും ഗതാഗത കുരുക്ക് നീണ്ടു.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x