ദുബായില്‍നിന്ന് അബുദാബിയിലേക്ക് വെറും 15 മിനിട്ട് കൊണ്ട് കരമാർഗം തന്നെ എത്താനാകുന്നതാണ് പദ്ധതി. ഇത് സംബന്ധിച്ച വീഡിയോ കമ്പനി യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അബുദാബി: ദുബായ്-അബുദാബി റൂട്ടില്‍ അതിവേഗ യാത്ര സാധ്യമാക്കുന്ന ഹൈപര്‍ലൂപ് മാതൃകയുമായി യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഗ് ഐഡിയാസ് കമ്പനി. ദുബായില്‍നിന്ന് അബുദാബിയിലേക്ക് വെറും 15 മിനിട്ട് കൊണ്ട് കരമാർഗം തന്നെ എത്താനാകുന്നതാണ് പദ്ധതി. ഇത് സംബന്ധിച്ച വീഡിയോ കമ്പനി യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ദുബായ് വിമാനത്താവളം, ആല് മക്തൂം വിമാനത്താവളം, അബുദാബി അന്താരാഷ്ട്ര വിമാനത്താവളം, ഖലീഫ തുറമുഖത്തെയും ജബല്‍ അലി തുറമുഖത്തെയും കൂട്ടിയോജിപ്പിക്കുന്ന നിര്‍ദിഷ്ട കാര്‍ഗോ തുറമുഖം എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഈ പാത.
നേരത്തെ പത്ത് മിനിറ്റ് കൊണ്ട് യാത്ര പൂര്‍ത്തിയാക്കാവുന്ന ദുബായ്-ഫുജൈറ ഹൈപര്‍ലൂപ് പാത പ്രഖ്യാപിച്ചിരുന്നു. നവംബര്‍ ഏഴിന് കൂടുതല്‍ ഹൈപര്‍ലൂപ് പദ്ധതികള്‍ പുറത്തുവിടുമെന്ന് ബിഗ് ഐഡിയാസ് ഡയറക്ടര്‍ ജേക്കബ് ലേഞ്ച് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.