
ലണ്ടൺ: ലണ്ടനിലും മിഡ്‌ലാന്‍ഡ്‌സിലും കനത്ത മഞ്ഞുവീഴ്ച. രാജ്യത്ത് രണ്ടുവര്‍ഷത്തിനിടെ കടുത്ത തണുപ്പ് ആണ് കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില മൈനസ് 13 ഡിഗ്രിവരെയെത്തിയിരുന്നു. ഹൈലാന്‍ഡ് ഗ്രാമമായ ഡാല്‍വിന്നിയിലാണ് രണ്ടുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.
റോഡുകളിലും റെയില്‍ പാളങ്ങളിലും ഐസ് കൂമ്പാരമാണ്. മെറ്റ് ഓഫീസ് യെല്ലോ വാണിങ് പുറപ്പെടുവിച്ചിട്ടുണ്ട്. കൗണ്ടികളിലും വെസ്റ്റ് മിഡ്‌ലാന്‍സിലും യോര്‍ക്ക്‌ഷെയര്‍ ഡേല്‍സിലും മഞ്ഞുവീഴ്ച കാരണം ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ടിലാണ്. അവശ്യ യാത്രകള്‍ മാത്രം മതിയെന്ന് ട്രാഫിക് സ്‌കോട്‌ലന്‍ഡ് ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.