മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോഫിയ എബ്രഹാമിന്റെ ജാമ്യാപേക്ഷ തള്ളി
സിഡ്നി: മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോഫിയ എബ്രഹാമിന്റെ ജാമ്യാപേക്ഷ തള്ളി. വിക്ടോറിയ സുപ്രീം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിലെ കുറ്റപത്രത്തിലെ വിശദാംശങ്ങൾ പൊലീസ് കോടതിയില്‍ വായിച്ചു കേൾപ്പിച്ചപ്പോൾ സോഫിയ കരയുകയുണ്ടായി.
സോഫിയയും സുഹൃത്തും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഉറക്കത്തിനിടെ സയനൈഡ് കലര്‍ത്തിയ ഓറഞ്ച് ജ്യൂസ് വായിലേക്ക് ഒഴിച്ച് സോഫിയയുടെ സുഹൃത്താണ് കൃത്യം നടത്തിയതെന്ന് പോലീസ് കോടതിയെ ബോധിപ്പിച്ചു.
കേസിലെ വിചാരണ വളരെയധികം നീണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും, അതിനാല്‍ ജാമ്യം നല്‍കണമെന്നുമാണ് സോഫിയയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ദുര്‍ബലമായ കേസാണിതെന്നും അവര്‍ വാദിച്ചു. എന്നാല്‍ കേസും തെളിവുകളും ദുര്‍ബലമല്ല എന്ന് നിരീക്ഷിച്ച കോടതി, ജാമ്യം നിഷേധിക്കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.