Currency

വാറ്റ് നിരക്ക് കൂട്ടണമെന്ന് യുഎഇയോടും സൗദിയോടും ഐഎംഎഫ്

സ്വന്തം ലേഖകന്‍Saturday, May 18, 2019 2:24 pm

ദുബായ്: വാറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന് യുഎഇയോടും സൗദിയോടും ഐഎംഎഫ് ആവശ്യപ്പെട്ടു. യുഎഇയില്‍ വിജയകരമായി വാറ്റ് നടപ്പാക്കിയെന്നു സമ്മതിക്കുന്ന ഐഎംഎഫ് പക്ഷേ, ഈ നിരക്ക് രാജ്യാന്തര തലത്തില്‍ ഏറ്റവും കുറവാണെന്നു ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ജനുവരി ഒന്നു മുതലാണ് വാറ്റ് നടപ്പാക്കിയത്. ജിസിസി രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ഐഎംഎഫിന്റെ നിര്‍ദേശം.

സൗദിയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കാനും സൗദി പൗരന്മാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനും ചില നിര്‍ദേശങ്ങളും ഐഎംഎഫ് മുന്നോട്ടു വച്ചിട്ടുണ്ട്. പ്രവാസികളായ ജീവനക്കാരെ വിവിധ കമ്പനികളില്‍ മാറി മാറി ജോലി ചെയ്യാന്‍ അനുവദിക്കണമെന്നാണ് ആദ്യ നിര്‍ദേശം. അങ്ങനെ വന്നാല്‍ അവരുടെ ശമ്പളത്തില്‍ വര്‍ധനയുണ്ടാകും. സ്വദേശികളുമായുള്ള ശമ്പള വ്യത്യാസം കുറയ്ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x