കുടിയേറ്റത്തെ തുടർന്നു ഓസ്ട്രേലിയയിലെ അതിസമ്പന്നരുടെ എണ്ണം വരുന്ന അഞ്ച് വർഷം കൊണ്ട് 37 ശതമാനം വർധിക്കുമെന്നു റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് ഏജന്റായ നൈറ്റ് ഫ്രാങ്ക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വരും വർഷങ്ങളിലും സമ്പന്നരെ ആകർഷിക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിക്കും.
2017ലെ കണക്കുപ്രകാരം US$50 മില്യൺ ആസ്തിയുള്ള 1,260 ആളുകളാണു ഓസ്ട്രേലിയയിൽ ഉള്ളത്. 2022 ആകുന്നതൊടെ ഈ സംഖ്യ 1,720 ആയി ഉയരും.
രാജ്യത്തേക്കു കുടിയേറുന്ന സമ്പന്നരിൽ അധികവും ചൈന, സിംഗപ്പൂർ, മലേഷ്യ, സിംഗപ്പൂർ, ഹോംഗ് കോംഗ്, ഫിലിപ്പെയിൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.