Currency

ഇന്റനെറ്റിലെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ മലേഷ്യ പിന്നിലെന്ന് കണ്ടെത്തൽ

സ്വന്തം ലേഖകൻTuesday, November 15, 2016 9:30 pm

മലേഷ്യ രാജ്യത്തെ ജനങ്ങൾക്ക് ഇന്റർനെറ്റ് സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്നതിൽ വളരെ പിന്നിലാണെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ക്വോലലംപൂർ: ഓൺലൈൻ ഫ്രീഡം എന്നത് ഒരു രാജ്യത്തിലെ ജനങ്ങളുടെ പ്രധാന അവകാശങ്ങളിൽ ഒന്നായി തന്നെ കാണേണ്ട കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഭരണകൂടത്തിനെതിരെ ആയാലും സാമൂഹിക അതിക്രമങ്ങൾക്കെതിരെ ആയാലും സോഷ്യൻ മീഡിയകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ശബ്ദമുയർത്തുന്നവർ അനവധിയാണ്. പക്ഷേ മലേഷ്യ രാജ്യത്തെ ജനങ്ങൾക്ക് ഇന്റർനെറ്റ് സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്നതിൽ വളരെ പിന്നിലാണെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഫ്രീഡം ഹൗസ് പുറത്തുവിട്ട ‘ഫ്രീഡം ഓൺ ദ് നെറ്റ് 2106’ റിപ്പോർട്ട് പ്രകാരം നൂറിൽ നാൽപ്പത്തിയഞ്ച് മാത്രമാണ് മലേഷ്യയുടെ സ്കോർ. സാറവാക് റിപ്പോർട്ടർ, മലേഷ്യ ക്രോണിക്കിൾ, ദ് മലേഷ്യൻ ഇൻസൈഡർ തുടങ്ങിയ പ്രശസ്തമായ ഓൺലൈൻ മാധ്യമങ്ങൾക്ക് സർക്കാർ അടുത്തിടെ നിരോധനം ഏർപ്പെടുത്തിയതും മറ്റും രാജ്യത്ത് ഇന്റർനെറ്റ് സ്വാതന്ത്ര്യമില്ലായ്മയുടെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ഇന്റനെറ്റിലെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ മലേഷ്യ പിന്നിലെന്ന് കണ്ടെത്തൽ”

  1. Wow, this article is pleasant, my younger sister is
    analyzing these things, so I am going to tell her.

  2. Very nice post. I certainly appreciate this site. Thanks!

Comments are closed.

Top
x