നവംബർ 8ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനുളള മുന്നോടിയായുള്ള ഏർലി വോട്ടിങ്ങ് ടെക്സസിൽ ആരംഭിച്ചു.
ഹൂസ്റ്റൺ: നവംബർ 8ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനുളള മുന്നോടിയായുള്ള ഏർലി വോട്ടിങ്ങ് ടെക്സസിൽ ആരംഭിച്ചു. വോട്ടിങ്ങ് ശതമാനത്തിൽ മുൻപന്തിയിൽ നില്ക്കുന്ന ടെക്സസ് സംസ്ഥാനം റിപ്പബ്ലിക്ക് പാർട്ടിയ്ക്ക് കൂടുതൽ പിന്തുണ നൽകുന്ന സ്ഥലമാണ്. എന്നാൽ ഇത്തവണ മത്സരം കൂടുതൽ കടുത്തതാകും എന്ന് ഉറപ്പാണ്.
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപിന് പിന്തുണ നൽകുന്നതിന് ഗവർണർ പോലും ഇതുവരെ പരസ്യമായി മുന്നോട്ടു വന്നിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഹിലരി ക്ലിന്റന് നേരിയ മുൻതൂക്കം ഇത്തവണ ടെക്സസിൽ ലഭിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. ഇത്തവണ കൂടുതൽ വോട്ടർമാർ ഏർലി വോട്ടിങ്ങ് രേഖപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.