
ലണ്ടൺ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഷെഫുമാരെ ബ്രിട്ടനിലേക്ക് എത്തിക്കാന്‍ വിന്താലു വിസ വേണമെന്ന ആവശ്യവുമായി ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് സര് വിന്‍സ് കേബിള്‍. ഇക്കാര്യം തെരേസ മേ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബ്രക്സിറ്റിനെത്തുടര്ന്നുണ്ടായ വിസ വെട്ടിച്ചുരുക്കലുകളും നിയന്ത്രണങ്ങളും കറി റെസ്റ്റോറന്റ് മേഖലയെ തകര്‍ത്തിരിക്കുകയാണ്. ആവശ്യത്തിന് ജോലിക്കാരില്ലാത്തതിനാല്‍ പല റെസ്റ്റോറന്റുകളും അടച്ചുപൂട്ടി. ഈ സാഹചര്യത്തിൽ വിന്താലു വിസ അനുവദിച്ച് വ്യവസായമേഖലയെ രക്ഷിക്കണമെന്നാണു വിന്‍സ് കേബിള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബ്രിട്ടനില്‍ 3.6 ബില്ല്യണ്‍ പൗണ്ട് വരുമാനമുള്ള വ്യവസായമേഖലയാണ് കറി റെസ്റ്റോറന്റുകളുടേത്. ഇന്ത്യ, പാകിസ്താന്,ബംഗ്ളാദേശ് രുചികള്‍ വിളമ്പുന്ന റെസ്റ്റോസ്റ്റോറന്റുകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.