Currency

സൗദിയില്‍ ജോലി നഷ്ടപ്പെട്ട വിദേശികളുടെ എണ്ണത്തില്‍ വന്‍വര്‍ധന

സ്വന്തം ലേഖകന്‍Friday, August 11, 2017 1:36 pm

കഴിഞ്ഞ വര്‍ഷം മുതല്‍ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന ഊര്‍ജ്ജിത സ്വദേശിവത്കരണവും മൂലമാണ് ഇത്രയധികം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണം. 2016ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടുന്നതില്‍ 36 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.

റിയാദ്: സൗദിയില്‍ ജോലി നഷ്ടപ്പെട്ട വിദേശികളുടെ എണ്ണം പെരുകുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് നിലവില്‍ അന്‍പത്തി മൂവായിരത്തിലധികം വിദേശികള്‍ ജോലി തേടി അലയുന്നുണ്ടെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ നടത്തിയ പഠനത്തില്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. അല്‍ ഇഖ്തിസാദിയ്യ ഉള്‍പ്പെടെയുള്ള ചില പ്രമുഖ മാധ്യങ്ങള്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

കഴിഞ്ഞ വര്‍ഷം മുതല്‍ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന ഊര്‍ജ്ജിത സ്വദേശിവത്കരണവും മൂലമാണ് ഇത്രയധികം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണം. 2016ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടുന്നതില്‍ 36 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. രാജ്യത്തെ തൊഴില്‍ രഹിതരില്‍ 93 ശതമാനം സ്വദേശികളാണ്. ഏഴ് ശതമാനം വിദേശികളാണ് തൊഴില്‍ രഹിതരെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

തൊഴിലന്വേഷകരായുള്ള 7,76,000 പേരില്‍ 7,23,000 പേര്‍ സ്വദേശികളും ബാക്കി വിദേശികളുമാണ്. അതേസമയം വിദേശ റിക്രൂട്ടിങില്‍ ഈ കാലയളവില്‍ കുറവൊന്നും വന്നിട്ടില്ല. അതേസമയം വിദേശി ജോലിക്കാരുടെയും കുടുംബങ്ങളുടെയും ഒഴിച്ചുപോക്കും കഴിഞ്ഞ മാസങ്ങളില്‍ ശക്തമായിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x