
ലണ്ടൺ: അനധികൃത കുടിയേറ്റക്കാരെ മടക്കിക്കൊണ്ടുവരുന്നതും, രഹസ്യ വിവരങ്ങളും മറ്റ് രേഖകളും കൈമാറുന്നതും സംബന്ധിച്ച രണ്ട് കരാറുകളില്‍ ഇന്ത്യയും ബ്രിട്ടണും ഒപ്പുവെച്ചു. വിജയമല്ല്യ ഉൾപ്പെടെ ഇന്ത്യയിൽ നിന്നും ബ്രിട്ടണിലേക്കു കടന്നുകളഞ്ഞവർക്കു തിരിച്ചടിയാകുന്നതാണു കരാറുകൾ.
വിരലടയാളം ഉള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍ ഇരുരാജ്യങ്ങളുടെയും എന്‍ഫോഴ്‌സ്‌മെന്റുകള്‍ കൈമാറും. ബ്രിട്ടനില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ എളുപ്പം കണ്ടെത്താനും അവരെ തിരിച്ചെത്തിക്കാനും പുതിയ കരാര്‍ സഹായകരമാകും. ബ്രിട്ടന്റെ കരോളിന നോക്‌സും ഇന്ത്യയുടെ കിരണ്‍ റിജിജുവുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.