Currency

ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞന് യു.എസിൽ 7.65 കോടി രൂപയുടെ പുരസ്‌കാരം

സ്വന്തം ലേഖകൻSunday, March 4, 2018 8:05 pm

ഹൂസ്റ്റൺ: ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന് യു.എസില്‍ 7.65 കോടി രൂപയുടെ പുരസ്‌കാരം. കാന്‍സര്‍ രോഗത്തെക്കുറിച്ച് ഗവേഷണം നടത്തിയതിനു ഹൂസ്റ്റണ്‍ സര്‍വകലാശാലയിലെ കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലാര്‍ എന്‍ജിനീയറിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ നവീന്‍ വരദരാജനാണ് പുരസ്‌കാരത്തിന് അര്‍ഹനായത്.

കാന്‍സര്‍ പ്രിവന്‍ഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌സസ് (സി.പി.ആര്‍.ഐ.ടി.) ഏർപ്പെടുത്തിയ പുരസ്കാരമാണു നവീന്‍ വരദരാജനു ലഭിച്ചത്. ഇദ്ദേഹത്തോടൊപ്പം ഹൂസ്റ്റണ്‍ സര്‍വകലാശാലയിലെ മറ്റൊരു ഗവേഷകനായ സാങ്ക്യുക് ചങ്ങും പുരസ്‌കാരത്തിന് അർഹനായി.

കാന്‍സര്‍ ചികിത്സയില്‍ ടി സെല്‍ ഇമ്യൂണോ തെറാപ്പിയുടെ ഉപയോഗത്തെക്കുറിച്ചുള്ള പഠനത്തിനു നവീന് പുരസ്കാരം ലഭിച്ചപ്പോൾ ഗര്‍ഭാശയമുഖ കാന്‍സറുമായി ബന്ധപ്പെട്ട പഠനത്തിനാണ് സങ്ക്യുക് ചുങ്ങിന് പുരസ്‌കാരം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x