Currency

പൊതുമാപ്പ്: ഇന്ത്യക്കാര്‍ക്ക് 20 വരെ അപേക്ഷ സമര്‍പ്പിക്കാം

സ്വന്തം ലേഖകന്‍Thursday, April 9, 2020 9:10 pm

കുവൈത്ത് സിറ്റി: പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യക്കാര്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി 16 മുതല്‍ 20 വരെയാക്കി. 11 മുതല്‍ 15 വരെയുണ്ടായിരുന്ന അവസരം കഴിഞ്ഞ ദിവസം 20 മുതല്‍ 24ാം തീയിതിവരെ ആക്കിയിരുന്നു. പിന്നീട് അത് 16 മുതല്‍ 20വരെ തീയതികളിലേക്ക് മാറ്റുകയായിരുന്നു.

ഇന്ത്യയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് തീയതി മാറ്റാന്‍ കാരണം. ഇന്ത്യന്‍ എംബസി അധികൃതര്‍ അത് സംബന്ധിച്ച് കുവൈത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി മാറ്റിയെങ്കിലും അനധികൃത താമസക്കാരായ ഇന്ത്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച അവ്യക്തത തുടരുകയാണ്. ഇന്ത്യയിലേക്ക് വിമാന സര്‍വീസ് എന്ന് പുനരാരംഭിക്കുമെന്ന് ഉറപ്പില്ലാത്തതാണ് കാരണം.

യാത്രാരേഖയായി പാസ്‌പോര്‍ട്ട് കൈവശം ഇല്ലാത്തവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേന ഇന്ത്യന്‍ എംബസി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവരെ കണ്ടെത്തി അപേക്ഷാഫോം നല്‍കുകയും പൂരിപ്പിച്ച ഫോം സന്നദ്ധപ്രവര്‍ത്തകര്‍ മുഖേന തന്നെ എംബസിയില്‍ എത്തിച്ചാല്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് തയാറാക്കുകയും ചെയ്യുക എന്നതാണ് എംബസി സ്വീകരിച്ചിട്ടുള്ള രീതി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x