ഇതിലൂടെ 113,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞു
അമേരിക്കയിൽ ഇന്ത്യൻ കമ്പനികളുടെ മൂലധന നിക്ഷേപം 18 ബില്യൺ ഡോളർ ആയതായി ഷിക്കാഗേയിൽ നിന്നുള്ള ഡമോക്രാറ്റിക്ക് കോൺഗ്രസ് അംഗവും ഇന്ത്യൻ വംശജനുമായ രാജാകൃഷ്ണമൂർത്തി അറിയിച്ചു. ഇതിലൂടെ 113,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ റൂട്ട്സ്, അമേരിക്കൻ സോയിൽ എന്ന ശീർഷകത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി വാരാന്ത്യം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യൻ കമ്പനികൾ ഷിക്കാഗോയിൽ മാത്രം 195 മില്യൺ ഡോളറിന്റെ നിക്ഷേപം നടന്നു. 3,800 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു.
അമേരിക്ക, പുർട്ടൊറിക്കൊ, കരീബിയൻ, ഐലന്റ്, യുഎസ് ടെറിട്ടറി തുടങ്ങിയ സ്ഥലത്തിൽ നൂറിൽപരം ഇന്ത്യൻ കമ്പനികളാണ് വ്യവസായ സംരംഭങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ മൂലധന നിക്ഷേപം നടത്തിയിരിക്കുന്നത് ന്യുയോർക്കിലാണ് (1.57 ബില്യൺ ഡോളർ).
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.