തൊഴിൽ തേടി ദുബായിൽ എത്തിയ മലയാളി യുവാവിനെ കാണാതായതായി പരാതി. സന്തോഷ് മൈക്കൾ (36) നെയാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായിരിക്കുന്നത്.
ദുബായ്: തൊഴിൽ തേടി ദുബായിൽ എത്തിയ മലയാളി യുവാവിനെ കാണാതായതായി പരാതി. സന്തോഷ് മൈക്കൾ (36) നെയാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായിരിക്കുന്നത്. കഴിഞ്ഞ സെപ്തംബർ മൂന്നിനു ദുബായിൽ എത്തിയ സന്തോഷ് തന്റെ സഹോദരിപുത്രനായ സിജോ കെ.ജിയുടെ കൂടെയായിരുന്നു താമസം. അൽ ക്യുസ് മാളിനു സമീപം സന്തോഷിനു ഒരു ഹോട്ടലിൽ ജോലി ലഭിച്ചിരുന്നതായും കഴിഞ്ഞ വ്യാഴാഴ്ച ജോലിയ്ക്ക് പോയി തിരിച്ചെത്തിയില്ലെന്നും സിജോ പറയുന്നു.
ദുബായിൽ നഗരത്തിൽ പരിചയം ഇല്ലാത്ത സന്തോഷിനെ കമ്പനി വാഹനത്തിലാണു വീട്ടിൽ കൊണ്ടാക്കാറ്. രാത്രി പന്ത്രണ്ട് വരെയാണു ജോലിസമയം. കാണാതായ ദിവസം കമ്പനി വാഹനത്തിൽ സന്തോഷ് കയറിയിട്ടില്ലെന്നാണു അറിയാൻ കഴിഞ്ഞത്. നീല ഷർട്ടും ട്രാക്ക് പാന്റും ആയിരുന്നു കാണാതായപ്പോഴുള്ള വേഷം.
നൈറ്റ് ഷിഫ്റ്റ് കാരണം കാണാതാകുന്നതിനു രണ്ട് മൂന്നു ദിവസംവരെ സന്തോഷിനു ശരിക്കും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നും എവിടെയെങ്കിലും വീണുപോയതാണോയെന്ന് സംശയിക്കുന്നതായും സിജോ പറഞ്ഞു. ബർ ദുബായ് പോലീസിൽ ഇതു സംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്. സന്തോഷിന്റെ വിസിറ്റിംഗ് വിസയും പാസ്പോർട്ടും സിജോയുടെ താമസ സ്ഥലത്താണു ഉള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.