
മനാമ: അറുപത്തിയെട്ടാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 26ാം തീയതി പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കും. രാവിലെ 7:30ന് അദ്ലിയയിലെ എംബസി പരിസരത്തുവെച്ച് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
7:15 ന് എല്ലാവരും ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരണമെന്ന് എംബസി അധികൃതര്‍ അറിയിച്ചു. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി രാഷ്ട്രത്തോട് അഭിസംബോധന ചെയ്ത് സംസാരിച്ചതിന്റെ സംക്ഷിപ്ത രൂപം ചടങ്ങില്‍ അംബാസഡര്‍ വായിക്കും. സ്കൂള്‍ കുട്ടികളുടെ ദേശഭക്തിഗാനങ്ങളും തുടര്‍ന്ന് നടക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.