Currency

വീട്ടുജോലിക്കാർക്ക് പരാതിയുമായി എംബസ്സിയെ നേരിട്ട് സമീപിക്കാം

സ്വന്തം ലേഖകൻMonday, January 23, 2017 7:34 pm

ഗാര്‍ഹിക തൊഴില്‍ വിസയില്‍ വരുന്നവരെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ട് ട്വിറ്ററിലൂടെ എംബസി നടത്തുന്ന കാമ്പയിനിലാണ് ഇക്കാര്യം അറിയിച്ചത്.

റിയാദ്: സൗദിയുടെ വിവിധ പ്രവിശ്യകളിലെ ഇന്ത്യന്‍ വീട്ടുജോലിക്കാരികള്‍ അവരുടെ പ്രശ്‌നങ്ങളുമായി എംബസ്സിയെ നേരിട്ട് സമീപിക്കാമെന്ന് അധികൃതർ അറിയിച്ചു. ഗാര്‍ഹിക തൊഴില്‍ വിസയില്‍ വരുന്നവരെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ട് ട്വിറ്ററിലൂടെ എംബസി നടത്തുന്ന കാമ്പയിനിലാണ് ഇക്കാര്യം അറിയിച്ചത്.

നേരിട്ടത്തെി വെല്‍ഫെയര്‍ ഓഫിസറെ കാണുകയും പരാതി ഉന്നയിക്കുകയും ചെയ്യാം. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ വ്യവസ്ഥകള്‍ പാലിച്ചാണ് സൗദിയിലെത്തിയതെങ്കിൽ ഒരു പ്രശ്‌നവും നേരിടേണ്ടി വരില്ലെന്നും സംരക്ഷണം ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x