റിയാദിലെ മാന്‍പവര്‍ കരാര്‍ കമ്പനിയിലെ തൊഴിലാളികളാണ് ഭക്ഷണവും കുടിവെളളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്നത്. ശമ്പളവും ആനുകൂല്യങ്ങളും നല്‍കി ഇന്ത്യയിലേക്ക് മടക്കി അയക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ ലേബര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു.
റിയാദ്: ജോലിയും ശമ്പളും ഇല്ലാതെ 230 ഇന്ത്യന്‍ തൊഴിലാളികള്‍ റിയാദില്‍ ദുരിതത്തില്‍ കഴിയുന്നു. റിയാദിലെ മാന്‍പവര്‍ കരാര്‍ കമ്പനിയിലെ തൊഴിലാളികളാണ് ഭക്ഷണവും കുടിവെളളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്നത്. ശമ്പളവും ആനുകൂല്യങ്ങളും നല്‍കി ഇന്ത്യയിലേക്ക് മടക്കി അയക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ ലേബര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് രണ്ടു തവണ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും തൊഴിലുടമ ഹാജരായില്ല. ഇതോടെ ഇവരുടെ ദുരിതം നീളുകയാണ്. കേസ് ഈ മാസം 22 ന് വീണ്ടും പരിഗണിക്കും.
രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്ത തൊഴിലാളികള്‍ക്ക് മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ല. ഇവര്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പിലെ പാചക ശാല അടച്ചുപൂട്ടി. ബാത്‌റൂമിലെ വെളളവും നിലച്ചിരിക്കുകയാണ്. സാമൂഹ്യ പ്രവര്‍ത്തകര്‍ എത്തിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ രാത്രികാലങ്ങളില്‍ പൊതു നിരത്തിലാണ് ഇവര്‍ പാകം ചെയ്യുന്നത്.
ഇതിനിടെ തൊഴിലാളികള്‍ ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ ഫസ്റ്റ് സെക്രട്ടറി അനില്‍ നോട്ടിയാലിനെ നേരില്‍ കണ്ട് പരാതി സമര്‍പ്പിച്ചു. തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും തൊഴിലാളികള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്നും എംബസി തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.