Currency

ദുബായിൽ തന്റേതല്ലാത്ത ഫ്ലാറ്റ് വിറ്റ് 925,650 ദിര്‍ഹവുമായി ഇന്ത്യക്കാരൻ മുങ്ങി

സ്വന്തം ലേഖകൻMonday, October 31, 2016 3:48 pm

ദുബായിൽ തന്റെ സ്വന്തമല്ലാത്ത ഫ്ലാറ്റ് വിൽപ്പന നടത്തി പണവുമായി ഇന്ത്യക്കാരൻ മുങ്ങി. 925,650 ദിര്‍ഹം കൈക്കലാക്കിയാണ് ഇയാൾ കടന്നു കളഞ്ഞിരിക്കുന്നത്.

ദുബായ്: ദുബായിൽ തന്റെ സ്വന്തമല്ലാത്ത ഫ്ലാറ്റ് വിൽപ്പന നടത്തി പണവുമായി ഇന്ത്യക്കാരൻ മുങ്ങി. 925,650 ദിര്‍ഹം കൈക്കലാക്കിയാണ് ഇയാൾ കടന്നു കളഞ്ഞിരിക്കുന്നത്. അതിനിടെ പ്രതിയുടെ അഭാവത്തില്‍ കോടതിയില്‍ വിചാരണ ആരംഭിച്ചിട്ടുണ്ട്. ഇയാൾക്കൊപ്പം മറ്റൊരാളും തട്ടിപ്പിന് ഒത്താശ ചെയ്തു കൊടുത്തതായി കണ്ടെത്തിയിട്ടുണ്ട്.

2014 ഡിസംബറിനും 2015 ജൂണിനും ഇടയിലായിരുന്നു കേസിനാസ്പദമായ സംഭവം. അല്‍ ബര്‍ഷ പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ പ്രധാന പ്രതിയെ പിടികൂടാൻ സാധിക്കാത്തതിനെ തൂടർന്ന് പ്രതിയുടെ അഭാവത്തിലും വിചാരണ പൂർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു. ഈജിപ്ഷ്യന്‍ ബിസിനസുകാരനാണ് ഈ ഫ്ലാറ്റ് വിലയ്ക്ക് വാങ്ങിയത്. യഥാര്‍ത്ഥ ഉടമയുടെ പരാതിയിലാണ് കേസ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x