Currency

ദുബായില്‍ ഇന്ത്യക്കാരന് ഏഴു കോടിയുടെ ഭാഗ്യസമ്മാനം

സ്വന്തം ലേഖകന്‍Wednesday, November 20, 2019 12:45 pm

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഇന്ത്യക്കാരന്. ഏഴുകോടി രൂപയാണ് ദുബായ് വേള്‍ഡ് സെന്ററില്‍ നടന്ന എയര്‍ഷോയുടെ ഭാഗമായുള്ള നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ലഭിച്ചത്. 25 വര്‍ഷങ്ങളായി അബുദാബിയില്‍ താമസിക്കുന്ന ബംഗളൂരു സ്വദേശിയായ 48- കാരന്‍ ലൂയിസ് സ്റ്റീഫന്‍ മാര്‍ട്ടിസിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 316 സീരീസിലുള്ള 0666 എന്ന ടിക്കറ്റാണ് സമ്മാനര്‍ഹമായത്.

അബുദാബിയില്‍ സ്വന്തമായി സോഫ്റ്റ്‌വെയര്‍ കമ്പനി നടത്തുന്ന മാര്‍ട്ടിസ് സ്ഥിരമായി ലോട്ടറിയെടുക്കാറുണ്ട്. അദ്ദേഹത്തിന്റെ ഭാഗ്യനമ്പരാണ് 666. സമ്മാനത്തുകയില്‍ പത്തുശതമാനം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും ബാക്കി തുക മക്കളുടെ വിദ്യാഭ്യാസത്തിനും കുടുംബത്തിനുമായി ചെലവിടുമെന്നും മാര്‍ട്ടിസ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x