Currency

ചതുര്‍ദിന ഇന്ത്യന്‍ ഫെസ്റ്റിന് കൊടിയിറങ്ങി

സ്വന്തം ലേഖകന്‍Monday, November 21, 2016 12:58 pm

ഇന്ത്യയുടെ സാംസ്‌കാരികതയിലൂന്നിയ പരമ്പരാഗത ആഘോഷങ്ങളും യോഗ ഉള്‍പ്പെടെയുള്ള വിവിധപരിപാടികളും ഉണ്ടായിരിന്നു. സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിന് പേര്‍ കുടുംബസമേതം പരിപാടിയില്‍ സംബന്ധിച്ചു.

ഷാര്‍ജ: പ്രവാസി ഇന്ത്യക്കാര്‍ക്കായി സംഘടിപ്പിച്ച സമ്പന്നമായ കലാസാംസ്‌കാരിക പൈതൃകം വെളിപ്പെടുത്തിയ ചതുര്‍ദിന ഇന്ത്യന്‍ ഫെസ്റ്റിന് കൊടിയിറങ്ങി. ഇന്ത്യയുടെ സാംസ്‌കാരികതയിലൂന്നിയ പരമ്പരാഗത ആഘോഷങ്ങളും യോഗ ഉള്‍പ്പെടെയുള്ള വിവിധപരിപാടികളും ഉണ്ടായിരിന്നു. സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിന് പേര്‍ കുടുംബസമേതം പരിപാടിയില്‍ സംബന്ധിച്ചു. നാടന്‍ പാട്ടുകള്‍, നൃത്തങ്ങള്‍, ശാസ്ത്രീയ സംഗീതം, സാംസ്‌കാരിക പ്രദര്‍ശനം, പരമ്പരാഗത ഭക്ഷണം തുടങ്ങിയവയുണ്ടായിരുന്നു.

വിവിധ മല്‍സരങ്ങളും അരങ്ങേറി. രംഗോലിനൃത്തം, ഇന്ത്യന്‍സംഗീതം, ഇന്ത്യന്‍വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന പാചകപ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിരുന്നു. ആദ്യമായാണ് ഷാര്‍ജയില്‍ സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യന്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x