Currency

പ്രവാസി ഇന്ത്യക്കാർക്കായി ഷാർഷയിൽ ഇന്ത്യൻ ഫെസ്റ്റ്

സ്വന്തം ലേഖകൻTuesday, November 15, 2016 4:18 pm

പ്രവാസി ഇന്ത്യക്കാർക്കായി ഷാർഷയിൽ ഇന്ത്യൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. അല്‍ ഖസബയിൽ നവംബർ 16 ബുധനാഴ്ച ഫെസ്റ്റിനു തുടക്കമാകും.

ഷാർജ: പ്രവാസി ഇന്ത്യക്കാർക്കായി ഷാർഷയിൽ ഇന്ത്യൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. അല്‍ ഖസബയിൽ നവംബർ 16 ബുധനാഴ്ച ഫെസ്റ്റിനു തുടക്കമാകും. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിൽ ഇന്ത്യയുടെ സാംസ്‌കാരികതയിലൂന്നിയ പരമ്പരാഗത ആഘോഷങ്ങളും യോഗ ഉള്‍പ്പെടെയുള്ള വിവിധപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

രംഗോലിനൃത്തം, ഇന്ത്യന്‍സംഗീതം, ഇന്ത്യന്‍വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന പാചകപ്രദര്‍ശനങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. ഫെസ്റ്റ് വെള്ളിയാഴ്ച വൈകുന്നേരം സമാപിക്കും. യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹത്തിന് ഗവണ്‍മെന്റ് നല്‍കുന്ന പ്രാധാന്യത്തിന്റെ ഭാഗമായാണ് ഷാര്‍ജയില്‍ ഇന്ത്യന്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് അല്‍ ഖസബ മാനേജര്‍ സുല്‍ത്താന്‍ ശതാഫ് പറഞ്ഞു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x