
ലണ്ടൺ: ഇന്ത്യയിൽ നിന്നു ടയർ 2 വിസയിൽ യുകെയിലെത്തുന്നവർ ഐടി തൊഴിൽ രംഗത്ത് സ്വദേശികൾക്കു കനത്ത വെല്ലുവിളിയെന്നു പഠനഫലം. ഐടി മേഖലയിൽ ബ്രിട്ടീഷുകാരെക്കാൾ മികവ് പുലർത്തുന്നതിനാൽ ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാൻ കമ്പനികൾ കൂടുതൽ താൽപ്പര്യം കാണിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ബ്രെക്സിറ്റിനു ശേഷം ബ്രിട്ടൺ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിലെത്താൻ ശ്രമിക്കുന്നുണ്ട്. ടയര്‍ 2 വിസ ചട്ടങ്ങളിൽ ഇളവു വരുത്തണമെന്നാണ് ഇതിനുള്ള ഉപാധിയായി ഇന്ത്യ മുന്നോട്ടു വെക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ഇളവു നൽകിയാൽ സ്വദേശികളും ഇന്ത്യക്കാരും തമ്മിലുള്ള തൊഴിലിനായുള്ള മത്സരം മുറുകുകയായിരിക്കും ഫലമെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.