Currency

കിര്‍ഗിസ്ഥാന്‍ പ്രതിരോധ വകുപ്പില്‍ മേജര്‍ ജനറലായി മലയാളി

സ്വന്തം ലേഖകന്‍Tuesday, January 3, 2017 12:35 pm

ദുബായ്: കിര്‍ഗിസ്ഥാന്‍ പ്രതിരോധ വകുപ്പില്‍ മേജര്‍ ജനറലായി മലയാളിയായ ഷെയ്ക്ക് റഫീഖ് മുഹമ്മദ് നിയമിതനായി. ഇതാദ്യമായാണ് ഒരു മലയാളി വിദേശ രാജ്യത്തിന്റെ സൈനിക നേതൃത്വത്തില്‍ ഉന്നത പദവിയില്‍ എത്തുന്നത്. സൗദി അറേബ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ കൂടിയാണ് റഫീഖ് മുഹമ്മദ്.

കിര്‍ഗിസ്ഥാന്‍ പൗരത്വം കൂടിയുള്ള അഹമ്മദ്, മുമ്പ് മുന്‍ പ്രസിഡന്റ് കര്‍മന്‍ബെക് സലിയേവിച്ച് ബകിയേവിന്റെ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇറാനില്‍ സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെ ആയിരുന്നു ബകിയേവുമായി പരിചയപ്പെടുന്നത്. സാമ്പത്തിക നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ വിദേശത്ത് നിന്ന് കിര്‍ഗിസ്ഥാനിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് റഫീഖ് ആയിരുന്നു. തുടര്‍ന്നാണ് ദുബായിലെ ഫ്രീ സോണ്‍ മോഡലിനായി ചില പദ്ധതികള്‍ തയ്യാറാക്കാന്‍ സൗദി അറേബ്യയിലെത്തിയത്.

പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കേരളത്തില്‍ നിന്ന് മുംബയിലേക്കെത്തിയ റഫീഖ് പിന്നീട് ബിസിനസുമായി ബന്ധപ്പെട്ട് പശ്ചിമേഷ്യയിലെത്തി. യു.എ.ഇ, ഇറാന്‍, സൗദി, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലും ജോലി നോക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x