വിചാരണ വേളയിൽ ഇയാൾക്കെതിരെ കോടതി രൂക്ഷ വിമർശനം നടത്തി. മനസാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകമെന്ന് വിധി പ്രസ്താവിക്കവെ ജഡ്ജി പറഞ്ഞു.
ലണ്ടൻ: മുൻകാമുകിയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ ട്രിമാൻ ധില്ലന് കോടതി 22 വർഷം തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷം ഒക്‌റ്റോബർ പത്തിന് ഇയാളുടെ മുൻകാമുകി യായ ആലീസ് റഗ്ഗിൾസിനെ സ്വന്തം ഫ്‌ളാറ്റിൽ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ഇന്റർനെറ്റിലൂടെ പരിചയപ്പെട്ട ഇവർ, അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വേർപിരിയുകയായിരുന്നു. ധില്ലൻ തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായി റഗ്ഗിൾസ് പോലീസിൽ പരാതിപ്പെട്ടിരുന്നു.
വിമുക്ത ഭടനായ ട്രിമാൻ ധില്ലൻ ആദ്യം കുറ്റം നിഷേധിച്ചുവെങ്കിലും ഇയാൾ കുറ്റവാളിയാണെന്ന് ന്യൂ കാസിൽ ക്രൗൺ കോടതി കണ്ടെത്തുകയും തുടർന്ന് ശിക്ഷ വിധിക്കുകയുമായിരുന്നു.
വിചാരണ വേളയിൽ ഇയാൾക്കെതിരെ കോടതി രൂക്ഷ വിമർശനം നടത്തി. മനസാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകമെന്ന് വിധി പ്രസ്താവിക്കവെ ജഡ്ജി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.