
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പുതുക്കേണ്ടവര്‍ കാലാവധി അവസാനിക്കുന്നതിനോ യാത്ര ചെയ്യുന്നതിനോ രണ്ട് മാസം മുന്‍പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് ഇന്ത്യന്‍ എംബസി.
ചില അപേക്ഷകളിന്മേല്‍ ഇന്ത്യയില്‍ നിന്ന് പൊലീസ് ക്ലിയറന്‍സ് ഉള്‍പ്പെടെ ശേഖരിക്കുന്നതിനുള്ള സമയം കൂടി പരിഗണിച്ചാണ് അത്. അപേക്ഷ ലഭിച്ചാല്‍ ഏറ്റവും എളുപ്പത്തില്‍ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.