Currency

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻThursday, November 24, 2016 10:36 am

ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ‘മാധ്യമ ശ്രീ’പുരസ്കാരം മാധ്യമ പ്രവർത്തകയും നിയമസഭയിലെ ആറന്മുള പ്രതിനിധിയുമായ വീണ ജോർജിന് സമ്മാനിച്ചു.

ഹൂസ്റ്റൺ: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ‘മാധ്യമ ശ്രീ’പുരസ്കാരം മാധ്യമ പ്രവർത്തകയും നിയമസഭയിലെ ആറന്മുള പ്രതിനിധിയുമായ വീണ ജോർജിന് സമ്മാനിച്ചു. ചടങ്ങിന്റെ ഭാഗമായി നടന്ന ‘മാധ്യമങ്ങളും ജനാധിപത്യവും’ എന്ന വിഷയത്തില്‍ എം.ബി. രാജേഷ് എംപി പ്രസംഗിച്ചു. പാര്‍ലമെന്റിലെ 540 എംപിമാരില്‍ 86 ശതമാനവും ശതകോടീശ്വരന്മാരാണെന്നും അവര്‍ ഭൂരിഭാഗം വരുന്ന ഇന്ത്യയിലെ പാവപ്പെട്ടവരുടെ താല്പര്യങ്ങളല്ല സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കലും മാധ്യമ പ്രവര്‍ത്തനത്തിൽ താൻ ജനഹിതത്തിനെതിരായി ഒരു വാര്‍ത്തയും മുക്കിയിട്ടില്ലെന്നും എല്ലാക്കാലത്തും ജനങ്ങളുടെ പ്രശ്നങ്ങള്‍ ഭരണാധികാരികളുടെ മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എംഎല്‍എ ആയതിനുശേഷം ജനങ്ങളുടെ പ്രശ്നത്തിന് ചോദ്യത്തിന് പകരം ഉത്തരം നല്കാന്‍ അര്‍പ്പണ ബോധത്തോടെ ശ്രമിക്കുകയാണെന്നും വീണ ജോര്‍ജ് എംഎല്‍എയും വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു”

  1. Having read this I believed it was really informative.

    I appreciate you taking the time and energy to put this content together.
    I once again find myself spending a significant amount of time both reading and leaving comments.
    But so what, it was still worth it!

  2. Tami says:

    Saved as a favorite, I really like your blog!

Comments are closed.

Top
x