
മനാമ: ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ എട്ടിന് നടക്കും. അഞ്ച് പാനലുകളായി 32 പേരാണു മത്സര രംഗത്തുള്ളതെങ്കിലും പ്രധാനമായും നിലവിലെ ചെയർമാൻ പ്രിൻസ് എസ് നടരാജൻ നേതൃത്വം നേതൃത്വം നൽകുന്ന പിപിഎ, അജയകൃഷ്ണൻ നേതൃത്വം നൽകുന്ന യുപിപി, ഫ്രാൻസിസ് കൈതാരത്തിന്റെ നേതൃത്വത്തിലുള്ള യുപിഎ എന്നീവ തമ്മിലാണ് മത്സരം.
വാർഷിക മെമ്പർഷിപ്പ് അടച്ചിട്ടുള്ള രക്ഷിതാക്കൾക്ക് മാത്രമേ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ സാധിക്കുകയുള്ളൂ. തിരഞ്ഞെടുപ്പ് രഹസ്യ ബാലറ്റിലൂടെയായിരിക്കും. സിപിആർ, സ്കൂൾ അംഗത്വ നമ്പർ തുടങ്ങിയവ രക്ഷിതാക്കൾ വോട്ടു രേഖപ്പെടുത്തുവാൻ വരുമ്പോൾ കരുതണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.