മദ്യപിച്ചു ക്ലീനിങ് തൊഴിലാളിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യക്കാരന് 15 വര്‍ഷം തടവ്. തടവ് കാലാവധി അവസാനിച്ച ശേഷം ഇയാളെ ഇന്ത്യയിലേക്ക് തിരികെ അയയ്ക്കാനും കോടതി ഉത്തരവിട്ടു. ദുബായിലെ ഷോപ്പിങ് മാളില്‍ 2016 ജൂലൈ പത്തിനാണു കേസിനാസ്പദമായ സംഭവം നടന്നത്.
ദുബായ്: മദ്യപിച്ചു ക്ലീനിങ് തൊഴിലാളിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യക്കാരന് 15 വര്‍ഷം തടവ്. തടവ് കാലാവധി അവസാനിച്ച ശേഷം ഇയാളെ ഇന്ത്യയിലേക്ക് തിരികെ അയയ്ക്കാനും കോടതി ഉത്തരവിട്ടു. ദുബായിലെ ഷോപ്പിങ് മാളില്‍ 2016 ജൂലൈ പത്തിനാണു കേസിനാസ്പദമായ സംഭവം നടന്നത്. മാളിലെ വിശ്രമമുറിയിലേക്ക് നേപ്പാള്‍ സ്വദേശിയായ ഇരുപത്തിയാറുകാരിയെ ബലാല്‍ക്കാരമായി കയറ്റി 48കാരനായ ഇന്ത്യക്കാരന് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മേയില്‍ ഇയാള്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. മൂന്നു കുപ്പി മദ്യം കഴിച്ച ശേഷമായിരുന്നു ഇയാള്‍ യുവതിയെ ആക്രമിച്ചത്.
സംഭവത്തെ കുറിച്ച ആക്രമിക്കപ്പെട്ട യുവതി പറയുന്നത് ഇങ്ങനെ; ”പുലര്‍ച്ചെ രണ്ടു മണിയോടെ ഷോപ്പിങ് മാളിലെ വിശ്രമമുറിക്ക് സമീപം ഒരു പുരുഷനെ കാണുകയും സ്ത്രീകളുടെ വിശ്രമമുറിക്കു സമീപം നിങ്ങള്‍ക്കെന്താണു കാര്യമെന്നു ചോദിക്കുകയും ചെയ്തു. ഉടന്‍ പുറത്തിറങ്ങാന്‍ നോക്കിയ എന്നെ അയാള്‍ തടയുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. ഉച്ചത്തില്‍ കരയാന്‍ പോലും കഴിയുന്നതിനു മുന്‍പ് അയാള്‍ എന്നെ വലിച്ചിഴച്ചു വസ്ത്രം മാറുന്ന മുറിയിലേക്കു കൊണ്ടുപോയി. കൈകള്‍ കൊണ്ടു വായ് പൊത്തിപ്പിടിച്ചിരുന്നു. മുഖത്ത് പലവട്ടം അടിച്ചു. ഒടുവില്‍ ബലാല്‍ക്കാരമായി പീഡിപ്പിക്കുകയായിരുന്നു.”
സംഭവശേഷം പുറത്തു മറ്റാളുകള്‍ സംസാരിക്കുന്ന ഒച്ച കേട്ടപ്പോള്‍ ഇയാള്‍ യുവതിയെ വിശ്രമമുറിയില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പൊലീസെത്തിയാണ് പിന്നീട് യുവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. അതേദിവസം വൈകിട്ട് മൂന്നു മണിയോടെ ഷോപ്പിങ് മാളിലെ പാര്‍ക്കിങ് ഏരിയയില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.