
ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കർശന നിയന്ത്രണങ്ങളെ തുടർന്നു യുഎസിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 27 ശതമാനം കുറഞ്ഞതായി കണക്കുകൾ. 2017ലെ കണക്കു പ്രകാരമാണിത്. യുഎസിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ കാര്യത്തിൽ 2016നെ അപേക്ഷിച്ചു കഴിഞ്ഞ വർഷം 16 ശതമാനവും കുറവുണ്ടായി.
കഴിഞ്ഞ വർഷം സെപ്തംബർ വരെ 421,000 സ്റ്റുഡന്റ് വിസകളാണ് യുഎസ് അനുവദിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 502,000 എണ്ണമായിരുന്നു. അതേസമയം യുഎസിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളൂടെ വരവ് കുറഞ്ഞത് ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളൂടെ പോക്ക് വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.