
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന് ഭാഗ്യം. 36ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനായ വിക്രാന്ത് ബിശ്വകര്‍മ 10 ലക്ഷം യുഎസ് ഡോളര്‍ (ഏതാണ്ട് ഏഴ് കോടിയിലേറെ രൂപ) സ്വന്തമാക്കിയത്. ഓണ്‍ലൈന്‍ വഴിയാണ് വിക്രാന്ത് ബിശ്വകര്‍മ ടിക്കറ്റ് എടുത്തത്. 4411 എന്ന നമ്പറാണ് അദ്ദേഹത്തിന് ഭാഗ്യം സമ്മാനം ലഭിച്ചത്.
മറ്റൊരു നറുക്കെടുപ്പില്‍ ഫിലിപ്പീന്‍ സ്വദേശിനി മെലഡി ക്യര്‍ട്ടേനയും 10 ലക്ഷം യുഎസ് ഡോളര്‍ (ഏതാണ്ട് ഏഴ് കോടിയിലേറെ രൂപ) സ്വന്തമാക്കി. 1875 എന്ന നമ്പറാണ് മെലഡിക്ക് ഭാഗ്യം കൊണ്ടുവന്നത്. 1999 മുതല്‍ തുടങ്ങിയ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന 12ാമത് ഫിലിപ്പീന്‍ സ്വദേശിയാണ് ഇവര്‍.
ദുബായ് ഡ്യൂട്ടി ഫ്രീയുടെ ആഡംബര വാഹനങ്ങളുടെ നറുക്കെടുപ്പും നടന്നു. ഇന്ത്യക്കാരനായ മുഹമ്മദ് മൊമീനിന് അപ്രീല ടുനോ ആര്‍ആര്‍ മോട്ടോര്‍ ബൈക്ക് ലഭിച്ചു. ബ്രിട്ടിഷ് പൗരന്‍ വില്യം ഡുന്‍കാനിന് ബെന്‍സിന്റെ എസ്560 മോഡല്‍ കാറും ജര്‍മന്‍ സ്വദേശിയായ റയ്ഫ് സ്‌നോവിച്ചിന് റേഞ്ച് റോവര്‍ എച്ച്എസ്ഇ 360 പിഎസ് കാറുമാണ് സമ്മാനമായി ലഭിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.