
മെൽബൺ: മെല്‍ബണില്‍ കാറപടകത്തെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തില്‍ മലയാളിയായ ഡിംപിള്‍ ഗ്രേസ് തോമസിന് രണ്ടര വര്‍ഷം തടവ്. 2016 ഓഗസ്റ്റ് എട്ടിന് മെല്‍ബണിലെ ക്രാന്‍ബേണിൽ വെച്ചുണ്ടായ അപകടമാണ് കേസിനാധാരം.
നിര്‍ബന്ധമായും ഇടത്തേക്ക് തിരിയണം (Must Turn Left) എന്ന നിബന്ധനയുള്ള ഈ പ്രദേശത്ത്, ഹൈവേയിലെ മൂന്നു ലൈനുകള്‍ കടന്ന് ഡിംപിള്‍ റോഡിന്റെ മധ്യത്തുള്ള മീഡിയനിലേക്ക് എത്തിയതാണ് അപകടമുണ്ടാകാൻ കാരണമായത്. എതിര്‍ വശത്തു നിന്ന് വന്ന 28 ആഴ്ച ഗര്‍ഭിണിയായ ആഷ്‌ലി അലൻ ഓടിച്ച കാറുമായി ഡിപിളിന്റെ കാർ കൂട്ടിയിടിക്കുകയായിരുന്നു.
കേസിൽ ഡിംപിൾ കുറ്റസമ്മതം നടത്തിയിരുന്നു. മരണകാരണമാകുന്ന രീതിയില്‍ അപകടകരമായി വണ്ടിയോടിച്ചു എന്ന കുറ്റത്തിനാണ് ഡിംപിളിന് മെല്‍ബണ്‍ കൗണ്ടി കോടതി രണ്ടര വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. നിയമപ്രകാരം ശിക്ഷ അനുഭവിച്ച ശേഷം ഡിംപിളിനെ നാടുകടത്താൻ വകുപ്പുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.