2015ൽ കോടതി മനീഷ പട്ടേലിന് 24 വര്‍ഷം കഠിന തടവ് വിധിച്ചിരുന്നു
സിഡ്നി: മുൻ കാമുകൻ വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരിയ്ക്ക് വിധിച്ച 24 വര്‍ഷം കഠിന തടവ് ന്യൂ സൗത്ത് വെയിൽസിലെ ക്രിമിനൽ അപ്പീൽ കോടതി റദ്ദാക്കി. കേസിൽ പുനർവിചാരണ നടത്താനും കോടതി ഉത്തരവിട്ടു. 2013ലാണ് 32 വയസ്സുള്ള മനീഷ പട്ടേല്‍ മുന്‍ കാമുകന്‍ നീരജ് ദേവിന്റെ ഇന്ത്യക്കാരി തന്നെയായ കാമുകി പൂര്‍വ്വി ജോഷിയെ കൊലപ്പെടുത്തിയത്. വിചാരണക്കൊടുവില്‍ 2015ൽ കോടതി മനീഷ പട്ടേലിന് 24 വര്‍ഷം കഠിന തടവ് വിധിച്ചിരുന്നു.
മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി 2011ല്‍ പരിചയപ്പെട്ട ഗുജറാത്തുകാരായ നീരജ് ദേവും മനീഷ പട്ടേലും ഓസ്‌ട്രേലിയയില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. പിന്നീട് താന്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന പൂര്‍വ്വി ജോഷി എന്ന പെണ്‍കുട്ടി ഓസ്‌ട്രേലിയയിലേക്ക് വരുന്നതായി നീരജ് മനീഷയെ അറിയിച്ചു. ഇത് ഇവരുടെ ബന്ധം തകർത്തു. 28 വയസ്സുള്ള പൂര്‍വ്വി ജോഷി 2013ല്‍ സിഡ്‌നിയില്‍ എത്തി അധികം കഴിയും മുമ്പേ മനീഷ പട്ടേല്‍ കൊലപ്പെടുത്തുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.