Currency

പ്രവാസികളെ തിരിച്ചുവരവ്; ജോലിയില്ലാത്തവരുടെ യാത്ര ചെലവ് കേന്ദ്രം വഹിക്കണമെന്ന് ആവശ്യം ശക്തമാവുന്നു

Tuesday, May 5, 2020 11:11 am
Indians-Evacuation-234465

വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസികളെ തിരിച്ചുകൊണ്ടു വരുന്നത് സംബന്ധിച്ചു കേന്ദ്ര ഗവൺമെന്റ് എടുത്ത തീരുമാനം ഏറ്റവും ആശ്വാസകരവും സന്തോഷകരവുമാണെന്നു ലോകകേരള സഭ പ്രതിനിധി ജേക്കബ് ചണ്ണപ്പെട്ട. ഗൾഫ് രാജ്യങ്ങളിലെ സംഘടനാ നേതൃത്വങ്ങളും കേരള ഗവണ്മെന്റും ലോക കേരള സഭ നേതാക്കളും മാധ്യമപ്രവർത്തകരുമടക്കം നടത്തിവന്ന നിരന്തര ശ്രമങ്ങളുടെ ഫലമായി വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നത് സംബന്ധിച്ചു ഇപ്പോഴുണ്ടായ കേന്ദ്ര ഗവൺമെന്റ് തീരുമാനം ഏറ്റവും സ്വാഗതാർഹമാണെന്നും ഇതിനു ശ്രമിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പക്ഷെ വിമാന ടിക്കെറ്റ്‌ ചെലവ് പ്രവാസികൾ തന്നെ വഹിക്കണമെന്നതിനോട് യോജിക്കാൻ കഴിയുന്നില്ല. Jacob-Channapജോലിയില്ലാതെ ബുദ്ധിമുട്ടുന്നവർക്കു ഈ ചെലവ് വഹിക്കുവാൻ പറ്റുന്ന സാഹചര്യമല്ല. കേന്ദ്ര ഗവണ്മെന്റ് കമ്മ്യൂണിറ്റി വെൽഫേർ ആൻഡ്‌ ഇമിഗ്രേഷൻ ഫണ്ടുപയോഗിച്ചു ഇവാക്കുവേഷൻ നടപടികൾ നടത്തണമെന്നാണ് ലോക കേരള സഭ അംഗം എന്ന നിലയിൽ കേന്ദ്ര ഗവൺമെന്റിനോട് അഭ്യര്ഥിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x