
റിയാദ്: സൗദിയിലേക്കുള്ള ഇന്ത്യക്കാരുടെ മടക്കയാത്രയ്ക്കുള്ള ശ്രമങ്ങള്‍ സജീവം. ഇന്ത്യയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മടങ്ങി വരാന്‍ സൗദി അറേബ്യ അനുമതി നല്കി. സൗദിയിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇതിനുള്ള അനുമതി നല്‍കിയത്. നേരത്തെ ഇന്ത്യയുള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ സൗദിയുടെ യാത്ര വിലക്കുള്ള പട്ടികയിലേക്ക് ചേര്‍ത്തിരുന്നു. ഇതില്‍ നിന്നാണിപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇളവ് അനുവദിച്ചത്.
അതേസമയം ഇന്ത്യയുമായുള്ള എയര്‍ ബബ്ള് കരാര്‍ സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടായേക്കും. ഇതു വന്നാല്‍ മാത്രമാകും സാധാരണക്കാര്‍ക്ക് സൗദിയിലേക്ക് മടങ്ങാനാകൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.