Currency

കുപ്പിവെള്ളത്തില്‍ ഹാനികരമായ വസ്തുക്കളെന്ന് പ്രചരണം; നിലപാട് വ്യക്തമാക്കി ദുബായ്

സ്വന്തം ലേഖകന്‍Saturday, January 27, 2018 6:38 pm

ദുബായ്: കുപ്പിവെള്ളത്തില്‍ മനുഷ്യ ശരീരത്തിനു ഹാനികരമായ രീതിയില്‍ ആസിഡുകളും ആല്‍ക്കലൈനുകളും അടങ്ങിയിട്ടുണ്ടെന്ന പ്രചരണങ്ങള്‍ക്കെതിരെ നിലപാട് വ്യക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം പ്രചരണങ്ങള്‍ യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും ശാസ്ത്രീയ തെളിവുകളോ പഠനങ്ങളോ അടിസ്ഥാനമാക്കിയല്ല ഇതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിദഗ്ദര്‍ വ്യക്തമാക്കി.

ഇതോടനുബന്ധിച്ചു ഭരണകൂടം യുഎഇയില്‍ വില്‍പ്പന നടത്തുന്ന കുപ്പിവെള്ളത്തിന്റെ സുരക്ഷാ നിര്‍ദേശങ്ങളും പുറത്തിറക്കി. വില്‍പ്പന നടത്തുന്ന വെള്ളത്തിന്റെ പിഎച്ച് യുഎഇ നിയമപ്രകാരം 6.5നും 8.5നും ഇടയിലായിരിക്കണം. അപകടകരമാണെന്നു വാര്‍ത്തകള്‍ പുറത്തുവന്ന കുപ്പിവെള്ളത്തിന് യാതൊരു പ്രശ്‌നവുമില്ലെന്നും പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നതാണ് വില്‍പ്പനയ്ക്കായെത്തിയ കുടിവെള്ള പായ്ക്കുകള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x