Currency

ദുബായില്‍ തൊഴിലാളികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശ പുസ്തകം പുറത്തിറക്കി

സ്വന്തം ലേഖകന്‍Saturday, February 17, 2018 2:31 pm

ദുബായ്: തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്തുന്നതിന് വേണ്ടി ദുബായ് തൊഴില്‍കാര്യ സ്ഥിരം സമിതി തൊഴിലാളികള്‍ക്കായി മാര്‍ഗനിര്‍ദേശ പുസ്തകം പുറത്തിറക്കി. അറബി, ഇംഗ്ലീഷ്, ഉറുദു തുടങ്ങിയ ഭാഷകളിലാണ് ആദ്യഘട്ടത്തില്‍ പുസ്തകം പുറത്തിറങ്ങിയത്. മലയാളം, ഹിന്ദി, ഫിലിപ്പൈന്‍സ്, നോപ്പാളി തുടങ്ങിയ ഭാഷങ്ങളിലും പുസ്തകം ഉടന്‍ ഇറങ്ങും.

തൊഴിലാളികളുടെ ക്ഷേമം, വിവിധ അവകാശ സംരക്ഷണങ്ങള്‍, തൊഴിലിടങ്ങളില്‍ പാലിക്കേണ്ട സുരക്ഷ നിയമങ്ങള്‍, തൊഴിലാളി കടമകള്‍, ഉത്തരവാദിത്വങ്ങള്‍, രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍, തുടങ്ങിയ വിവരങ്ങളാണ് 55 പേജുള്ള പുസ്തകത്തില്‍ ഉള്ളത്. പുസ്തകം വേഗത്തില്‍ മനസിലാക്കാന്‍ കഴിയുന്ന രീതിയില്‍ ചിത്രങ്ങള്‍ സഹിതമാണ് പുറത്തിറക്കിയിട്ടുള്ളത്.

ദുബായിലെ അഡ്രസ്സ് ഹോട്ടലില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ ദുബായ് എമിഗ്രേഷന്‍ ഉപതലവനും ദുബായ് തൊഴില്‍കാര്യ സ്ഥിരം സമിതിയുടെ ചെയര്‍മാനുമായ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂറാണ് പുസ്തകം പുറത്തിറക്കിയത്. തൊഴിലാളികളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കാന്‍ വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ ദുബായ് തൊഴില്‍കാര്യ സ്ഥിരം സമിതി നടത്തിവരുന്നുണ്ട്. അതിന്റെ ഭാഗമായാണ് പുസ്തകം ഇറക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x